2011 augest 15 വീണ്ടും ഒരു സ്വതന്ത്ര ദിനം ..
കൈപേറിയ ഓര്‍മകളുടെ നെടുവീര്പുകള്.. അല്പം സന്തോഷവും..
ആയിരങ്ങളുടെ വിയര്‍പ്പും ചോരയും കലര്‍ന്ന മൂവര്‍ണ്ണ പതാക..
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും കൈകോര്‍ത്ത നാളുകളില്‍ പങ്കിട്ടെടുത്ത
ഭാരത നാട്......
ആരുമറിയാതെ മനസ്സില്‍ പറഞ്ഞു പോവുന്നു വേണ്ടായിരുന്നു ഈ സ്വതന്ത്രം!!!
മധാമ്മയുടെ മാദകത്വം കണ്ടു രസിക്കാനോ, സായിപിന്റെ ചെരുപ്പ് നക്കാനോ ഉള്ള കൊതി
കൊണ്ടല്ല,,,,,
എന്തോ വേണ്ടായിരുന്നു......
മനുഷ്യനെ കൊല്ലുന്നവന് നരഗവാസിയാണെന്ന് പഠിപ്പിച്ച മുഹമ്മദിന്റെ അനുയായികള്‍ക്ക് പേര് തീവ്രവാദി....
മാനിഷാദ പറഞ്ഞു കാട്ടാളനെ തടുത്ത വാല്മീകിയുടെ അനുയായികള്‍ക്ക് പേര് ഹിന്ദുത്വവാധി...
മനുഷ്യര്‍ എവിടെ???
ആ മഹാത്മാവ് ഇതൊക്കെ കണ്ടുവെങ്കില്‍ ഹൃദയം പൊട്ടി
മരിച്ചേനെ....
വോട്ടു വാങ്ങി നാട് മുടിക്കുന്നവന് ഭരണാധികാരി!!!
പെറ്റ കുഞ്ഞിന്റെ മാറു വിറ്റു ആഡ്യത്തരം കാണിച്ചവന് അച്ഛന്!!!!
ഭാര്യയുടെ അനുജത്തിയെ കണ്ണുറിക്കി വശീകരിക്കുന്നവന്‍ ഭര്‍ത്താവ്!!!
ഭര്‍ത്താവിന്റെ കൂടെ കിടന്നു അന്യനു sms അയച്ചവള്‍ ഭാര്യ!!!
നന്ദി...........
ഭാരത നാടിന്റെ സംസ്കാരം കാത്തു സൂക്ഷിച്ചതിന്....
ഓടയിലെ കുഞ്ഞിനും, ശീലയില്ലാത്ത പെണ്ണിനും, വിശക്കുന്ന മനുഷ്യ കോലങ്ങള്‍ക്കും
ഇനിയും പ്രാര്‍ത്ഥിക്കാം സ്വാതത്രത്തിനായി....

നന്നായിട്ടുണ്ട് കേട്ടോ......
ReplyDeleteസമുദായസൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ശത്രുക്കള്‍ വാടകയ്ക്കെടുക്കുന്ന ഭീകരസന്തതികള് നടത്തുന്ന ഗൂഢാലോചനകളെ തകര്ത്തുതരിപ്പണമാക്കുവാന് നമ്മുടെ മതേതര സമൂഹത്തിനു കഴിയട്ടെ...
നന്നായി
ReplyDeleteമൂർച്ചയുള്ള വാക്കുകൾ