ഞാന്‍ തേടുന്നതും എന്നെ തീണ്ടാത്തതുമായ ഒരു അനുഭൂതി..
പൂവും വണ്ടും പൂമ്പാറ്റയും കടലും പുഴയും മാത്രമറിയുന്ന മാസ്മരിക ലോകമോ?
ആള്‍കൂട്ടങ്ങളിലും ഏകാന്തതയിലും ഞാനലഞ്ഞു ...
കാറ്റിന്റെ വേഗത്തിന് സംഗീതമുള്ളതായ് തോന്നിയോ?
പൂവിന്റെ ഗന്ധത്തിനു വശീകരികതയോ...
അനാഥം.....
കവിയുടെ കലയുടെ,,, സ്രഷ്ടി മാത്രം...
മുടി നീണ്ട പെണ്ണില്‍ ഞാന്‍ പ്രണയം കണ്ടില്ല,,
തിളങ്ങുന്ന കണ്ണുകള്‍, ചെച്ചുണ്ടുകള്‍, തടിച്ച കവിളുകള്‍,കൂര്‍ത്ത സ്തനങ്ങള്‍, ഉന്തിയ നിതംബം
ഓ.... പ്രണയമേ..... നീ മാന്ത്രികം.....
പക്ഷെ,,,, പ്രകൃതി പറഞ്ഞു ' അത് അസുരന്റെ പാത, കാമ വൈകൃതം'
എരിയുന്ന ബാറിലെ നുരയുന്ന ബീറില്‍, പുകയുന്ന കനലുള്ള സിഗരുട്ടു കോലില്‍
കടലിന്റെ തീരത്തെ ഏകാന്ത നിഴലില്‍, മുറി തീര്‍ത്തു കരയിച്ച ബ്ലാടിന്റെ തുമ്പില്‍
ഞാന്‍ തേടി അലയുന്നു,, പ്രണയമേ നിന്‍ മുഖം...
പ്രകൃതി വീണ്ടും പറഞ്ഞു ' അത് അസുരന്റെ പാത, ഭ്രാന്ത ചിത്രം'.
കോഫിഡേയിലായി ഒന്നിച്ചിരുന്നതും, ശൂന്യമാം വേളയില്‍ കെട്ടിപിടിച്ചതും,
കന്യകത്വത്തിന്റെ അര്‍ഥം നശിച്ചതും, രസകേളി നിമിഷങ്ങള്‍ വീഡിയോ ചെയ്തതും,
പ്രണയം മഹത്ത്വരം..!!!
ഞാനിനിയും നടക്കുന്നു ....
ശാന്തമായ് ഒന്നുറക്കെ കരയാന്‍, വൃണമുള്ള ഭൂതം മറക്കാന്‍ ..
പ്രണയ ഭാവങ്ങളെ അണയു നീ,,,
അറിയാതെ മുറിയാതെ തോളോടണയാന്‍..
എവിടെ നീ..... പ്രണയമേ...
നിന്‍ രൂപ ലാസ്യം?..
No comments:
Post a Comment