Thursday, 25 August 2011

ചിരികള്‍

ഒരിക്കല്‍ അമ്മയെന്നെ നോക്കി ചിരിച്ചു 
പുറകിലായ് നോക്കാതെ കുസൃതിക്കായ്‌ ഓടി ഞാന്‍ 
അരുമയാം പുത്രന്റെ പ്രിയമുള്ള പാദങ്ങള്‍
തെന്നാതിരിക്കുവാന്‍ തേടുന്നതിപ്പഴും ...
ഒരിക്കല്‍ ഗുരുനാഥ എന്നെ നോക്കി ചിരിച്ചു
മണി നാദ ശബ്ദം കാത്തിരിന്നു ഞാന്‍
പ്രിയമുള്ള ശിഷ്യന്റെ പവനമാം ഭാവിക്കായ്
പതിവായ് നമിച്ചവള്‍ ഇരന് മുന്നില്‍ ...
ഒരിക്കല്‍ അവളെന്നെ നോക്കി ചിരിച്ചു,
ഇനിയുമാ മുഖമൊന്നതുപോലെ കാണുവാന്‍ വേഷങ്ങള്‍ കെട്ടുകയായിരുന്നു ഞാന്‍
കൊശവനാം കാമുകാ, പണമായും പിണമായും, അല്‍പകാലം
പിഴിയുവാന്‍ അറിയാതെ തന്ത്രം മെനെയുകയാണവള്‍..!!




Tuesday, 16 August 2011

പ്രണയം ....

 
ഞാന്‍ തേടുന്നതും എന്നെ തീണ്ടാത്തതുമായ  ഒരു അനുഭൂതി.. 
പൂവും വണ്ടും പൂമ്പാറ്റയും കടലും പുഴയും മാത്രമറിയുന്ന മാസ്മരിക ലോകമോ?
ആള്‍കൂട്ടങ്ങളിലും ഏകാന്തതയിലും ഞാനലഞ്ഞു ...
കാറ്റിന്റെ വേഗത്തിന് സംഗീതമുള്ളതായ് തോന്നിയോ?
പൂവിന്റെ ഗന്ധത്തിനു വശീകരികതയോ...
അനാഥം.....
കവിയുടെ കലയുടെ,,, സ്രഷ്ടി മാത്രം...
                   
മുടി നീണ്ട പെണ്ണില്‍ ഞാന്‍ പ്രണയം കണ്ടില്ല,,
തിളങ്ങുന്ന കണ്ണുകള്‍, ചെച്ചുണ്ടുകള്‍, തടിച്ച കവിളുകള്‍,കൂര്‍ത്ത സ്തനങ്ങള്‍, ഉന്തിയ നിതംബം 
ഓ.... പ്രണയമേ..... നീ മാന്ത്രികം.....
പക്ഷെ,,,, പ്രകൃതി പറഞ്ഞു ' അത് അസുരന്റെ പാത, കാമ വൈകൃതം'

എരിയുന്ന ബാറിലെ നുരയുന്ന ബീറില്‍, പുകയുന്ന കനലുള്ള സിഗരുട്ടു കോലില്‍
കടലിന്റെ തീരത്തെ ഏകാന്ത നിഴലില്‍, മുറി തീര്‍ത്തു കരയിച്ച ബ്ലാടിന്റെ തുമ്പില്‍ 
ഞാന്‍ തേടി അലയുന്നു,, പ്രണയമേ നിന്‍ മുഖം...
പ്രകൃതി വീണ്ടും പറഞ്ഞു ' അത് അസുരന്റെ പാത, ഭ്രാന്ത ചിത്രം'.

കോഫിഡേയിലായി ഒന്നിച്ചിരുന്നതും, ശൂന്യമാം വേളയില്‍ കെട്ടിപിടിച്ചതും,
കന്യകത്വത്തിന്റെ അര്‍ഥം നശിച്ചതും, രസകേളി നിമിഷങ്ങള്‍ വീഡിയോ ചെയ്തതും,
പ്രണയം മഹത്ത്വരം..!!!
              
ഞാനിനിയും നടക്കുന്നു ....

ശാന്തമായ് ഒന്നുറക്കെ കരയാന്‍, വൃണമുള്ള ഭൂതം മറക്കാന്‍ .. 
പ്രണയ ഭാവങ്ങളെ അണയു നീ,,,
അറിയാതെ മുറിയാതെ തോളോടണയാന്‍..
എവിടെ നീ..... പ്രണയമേ...
നിന്‍ രൂപ ലാസ്യം?..

Sunday, 14 August 2011

എന്റെ ഇന്ത്യ

















2011 augest 15  വീണ്ടും ഒരു സ്വതന്ത്ര ദിനം ..
കൈപേറിയ ഓര്‍മകളുടെ നെടുവീര്‍പുകള്‍.. അല്പം സന്തോഷവും..
 ആയിരങ്ങളുടെ വിയര്‍പ്പും ചോരയും കലര്‍ന്ന മൂവര്‍ണ്ണ  പതാക..
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും കൈകോര്‍ത്ത നാളുകളില്‍ പങ്കിട്ടെടുത്ത 
ഭാരത നാട്......
ആരുമറിയാതെ മനസ്സില്‍ പറഞ്ഞു പോവുന്നു വേണ്ടായിരുന്നു ഈ സ്വതന്ത്രം!!!
മധാമ്മയുടെ മാദകത്വം കണ്ടു രസിക്കാനോ, സായിപിന്റെ ചെരുപ്പ് നക്കാനോ ഉള്ള കൊതി 
കൊണ്ടല്ല,,,,,
എന്തോ വേണ്ടായിരുന്നു......
മനുഷ്യനെ കൊല്ലുന്നവന്‍ നരഗവാസിയാണെന്ന് പഠിപ്പിച്ച മുഹമ്മദിന്റെ അനുയായികള്‍ക്ക്  പേര് തീവ്രവാദി....  
മാനിഷാദ പറഞ്ഞു കാട്ടാളനെ തടുത്ത വാല്മീകിയുടെ അനുയായികള്‍ക്ക്  പേര് ഹിന്ദുത്വവാധി...
മനുഷ്യര്‍ എവിടെ???
ആ മഹാത്മാവ് ഇതൊക്കെ കണ്ടുവെങ്കില്‍ ഹൃദയം പൊട്ടി 
മരിച്ചേനെ.... 
വോട്ടു വാങ്ങി നാട് മുടിക്കുന്നവന്‍‌ ഭരണാധികാരി!!!
പെറ്റ കുഞ്ഞിന്റെ മാറു വിറ്റു ആഡ്യത്തരം കാണിച്ചവന്‍‌ അച്ഛന്‍!!!!
ഭാര്യയുടെ അനുജത്തിയെ കണ്ണുറിക്കി വശീകരിക്കുന്നവന്‍ ഭര്‍ത്താവ്!!!
ഭര്‍ത്താവിന്റെ കൂടെ കിടന്നു അന്യനു sms അയച്ചവള്‍ ഭാര്യ!!!
നന്ദി...........
ഭാരത നാടിന്റെ സംസ്കാരം കാത്തു സൂക്ഷിച്ചതിന്....

ഓടയിലെ കുഞ്ഞിനും, ശീലയില്ലാത്ത പെണ്ണിനും, വിശക്കുന്ന മനുഷ്യ കോലങ്ങള്‍ക്കും
ഇനിയും പ്രാര്‍ത്ഥിക്കാം സ്വാതത്രത്തിനായി....

ഇന്നലെകള്‍..


   ഇന്നലെയും  ഇന്നും ഞാന്‍ സ്വപ്നം കണ്ടു. പകല്‍ കിനാവുകള്‍....
ഞാനറിയാത്ത എന്നെയറിയാത്ത പായ്കിനവുകള്‍..  
ഏകാന്തതയും ഞാനും പ്രണയിച്ചു.സല്ലപിച്ചു, ഞാനെന്ന മുഖത്തെ കണ്ടെത്താന്‍.....
ഇല്ല.. വിഷാദം അല്ലെങ്കില്‍ ഭ്രാന്ത്,,,, ആയിരിക്കാം ...
ആര്‍കും അറിയാവുന്ന പോലെ ഞാനൊരു പകല്‍ മാന്യന്‍.
ലൌകികതയെ അറിയാന്‍ കണ്ണ് തുറക്കുമ്പോള്‍ പരിസരം പരിഹസിക്കുമോ എന്ന് ഭയന്ന് കണ്ണടക്കുന്ന സന്ന്യാസി,,  
ഇഷ്ടപ്പെടുന്നതൊന്നും  എന്റെതെല്ലാതാവുമ്പോള്‍ ഇഷ്ടപ്പെടുന്നു ഞാന്‍ വീണ്ടും,,
ആരുമറിയാതെ ആരോടും പറയാതെ സ്നേഹിച്ചതും കൊതിച്ചതും.....
പകല്‍കിനാവുകള്‍.........
പ്രണയത്തിന്റെ കാമുകനാവാന്‍ എന്റെ വേഷങ്ങളെ പരിഷ്കരിച്ച നാള്‍..
ഞാനെന്ന ഇന്നലെകളില്‍ എന്റെ മുഖം ഇനിയുമെവിടെ??...

ഇനി നാളെകള്‍ അര്‍ത്ഥമാവാന്‍... 
ഞാനിറങ്ങുന്നു.... എനിക്കു വേണം.... ഒരു മുഖം....