Friday, 30 March 2012

വേശ്യ

ഞാനൊരു റൊസാപ്പൂ..

എന്റെ ഭംഗിയില്‍ വണ്ടുകളും


തേനീച്ചകളും ശലഭങ്ങളും


കൊതിച്ചും മധു നുകര്‍ന്നും..



മോഹങ്ങളുണ്ടായിരുന്നെനിക്കും,


കറുത്ത കുത്തുള്ള നീല ശലഭത്തെ,


അവനെന്നെ താഴുകണമെന്നും ,


എന്നില്‍ പുണരണമെന്നും..



ഇന്നെന്റെ ഇതളുകള്‍ കൊഴിഞ്ഞു


വണ്ടുകളും പ്രാണികളുമില്ല..


ഒരു തേനീച്ചയെങ്കിലും വന്നിരുന്നെങ്കില്‍..



Saturday, 17 March 2012

ചോദ്യം


ചോദിച്ച  നേരത്തൊന്നും  കിട്ടിയില്ല 
കിട്ടയപ്പോ  ചോദ്യങ്ങള്‍  മാത്രമായി ..

വേദന


വേണ്ടതെന്തോ  വേണ്ടന്നു പറയാന്‍  വേണ്ടി  വരുന്നു ..
വേദനയിലും  വേണ്ടന്നു  പറഞ്ഞപ്പോള്‍ , വേണ്ടിയില്ലായിരുന്നെന്നു  തോന്നിയോ ?
വേണമെന്നുണ്ട് ... വേണ്ടയെന്നെ  പറയണ്ടൂ  ...
വേണമെങ്കിലും വേദനിക്കണമല്ലോ... 

Wednesday, 30 November 2011

മുല്ലപെരിയാര്‍


തമിഴ് നാടിനു വെള്ളം
കേരളത്തിന്‌  സുരക്ഷ
എനിക്കു രാഷ്ട്രീയം ...

Sunday, 20 November 2011

മാന്യത


അവന്റെ  കവിതകളും ലേഖനങ്ങളും
സ്ത്രീ മനസ്സുകള്‍ക് പ്രചോദനമായിരുന്നു.
പീഡനങ്ങളും അടിച്ചമര്തലും അവന്‍
തൂലികയാലും നാവാലും എതിര്‍ത്തു.
ആരാധിക വൃത്തങ്ങളില്‍ അവന്‍ ലോകം പണിതു.
15  വയസ്സുള്ള പെണ്ണിന്റെ മാറില്‍
തല വച്ച് കിടക്കുമ്പോയും അവന്‍
ആലോചിക്കയായിരുന്നു...
നാളെത്തെ യോഗത്തിലെ പ്രസംഗത്തെ പറ്റി.......!!

Tuesday, 11 October 2011

മാറ്റം


ചികഞ്ഞു മടുത്ത നൊമ്പരങ്ങളും
ചിക്കിയെടുത്ത ഭൂതവും
ചീവീടുകളുടെ ശബ്ദവും
ചിങ്ങ മാസ വാവും
ചിന്തകളുടെ മരവിപ്പും മടുത്തു...

മധുര സ്വപ്നങ്ങളും
മാമ്പഴക്കുലകളും
മായകാഴ്ച്ചകളും
മാറാതിരിക്കണം എന്‍ അന്തരങ്ങളില്‍...

Saturday, 17 September 2011

വില്പന

ഹൃദയം  ആവശ്യമുണ്ട് !!
പത്ര പരസ്യത്തിലെ  വരികള്‍ ,
ആര്‍കും  വേണ്ടാത്ത  നരക  ജന്മ
പ്രതീക്ഷകളില്‍  വീണ്ടുമൊരു  സാഫല്യം .
പണം  തേടുന്ന  കുടുംബവും ,
ഹൃദയമില്ലാത്ത  പണക്കാരനും ,

അലിവില്ലാത്ത  ആഗ്രഹങ്ങളില്‍
ഉറപ്പു  നല്‍കാന്‍ ,
പുത്തന്‍  പണത്തിന്‍  നെഞ്ജിനടിയില്‍
എന്‍  ഹൃതയം  പണക്കൊതിച്ച്ചികള്‍ 
പ്രണയിച്ചു  തീര്കും ,
ഹോ .. എന്റെ  ഹൃദയവും  പ്രണയിക്കപ്പെടും !!

ശസ്ത്രക്രിയാ  മുറിയില്‍
അവരെന്റെ  നെഞ്ജകം  മുറിച്ചു ,
പിന്നെ  നോക്കി  ആക്രോശിച്ചു .
അത്  കാലിയായിരുന്നു ...
കരി  പുരണ്ട  ഭാഗങ്ങള്‍  മാത്രം .

ഞാനെന്റെ  ഹൃദയം  അവള്‍ക്  നല്‍കിയിരുന്നു
അവള്‍  തരുമെന്ന്  വിശ്വസിപ്പിച്ച  അവളുടേത്‌ 
ആര്‍ക്കോ   മുമ്പേ  കൊടുത്തു  പോയത്രേ !!!