Saturday, 17 September 2011

വില്പന

ഹൃദയം  ആവശ്യമുണ്ട് !!
പത്ര പരസ്യത്തിലെ  വരികള്‍ ,
ആര്‍കും  വേണ്ടാത്ത  നരക  ജന്മ
പ്രതീക്ഷകളില്‍  വീണ്ടുമൊരു  സാഫല്യം .
പണം  തേടുന്ന  കുടുംബവും ,
ഹൃദയമില്ലാത്ത  പണക്കാരനും ,

അലിവില്ലാത്ത  ആഗ്രഹങ്ങളില്‍
ഉറപ്പു  നല്‍കാന്‍ ,
പുത്തന്‍  പണത്തിന്‍  നെഞ്ജിനടിയില്‍
എന്‍  ഹൃതയം  പണക്കൊതിച്ച്ചികള്‍ 
പ്രണയിച്ചു  തീര്കും ,
ഹോ .. എന്റെ  ഹൃദയവും  പ്രണയിക്കപ്പെടും !!

ശസ്ത്രക്രിയാ  മുറിയില്‍
അവരെന്റെ  നെഞ്ജകം  മുറിച്ചു ,
പിന്നെ  നോക്കി  ആക്രോശിച്ചു .
അത്  കാലിയായിരുന്നു ...
കരി  പുരണ്ട  ഭാഗങ്ങള്‍  മാത്രം .

ഞാനെന്റെ  ഹൃദയം  അവള്‍ക്  നല്‍കിയിരുന്നു
അവള്‍  തരുമെന്ന്  വിശ്വസിപ്പിച്ച  അവളുടേത്‌ 
ആര്‍ക്കോ   മുമ്പേ  കൊടുത്തു  പോയത്രേ !!!

Thursday, 15 September 2011

കമന്റ്‌

ആഗ്രഹിച്ചതിലും  കൂടുതല്‍  ഞാന്‍  നിന്നെ  സ്നേഹിച്ചു
അതിലുമേറെ , നീ  എന്നെ  സ്നേഹിക്കുന്നുണ്ടെന്ന്  ഞാനെന്നെ  വിശ്വസിപ്പിച്ചു .
നീ  എന്റെതാനെന്നു  തോന്നുമ്പോള്‍  ഞാന്‍  ആയിരം  യുദ്ധം  ജയിച്ച  യോധ്ധാവായി
നിറെത്  എന്റേത്  എന്നലാതെ  നമ്മളുടെത്  എന്ന്  നീ  മൊഴിയുമ്പോള്‍ ,
സ്വപ്നലോകത്തില്‍  ഞാനൊരു  ജീവിതം  നെയ്തു ,
എങ്കിലും ,,!
സാഹചര്യത്തിന്റെ  കണക്കു  പറഞ്ഞു ,
അവനു  കഴുത്ത്   നീട്ടിയപ്പോള്‍
അറവു  മാടിന്‍  കണ്ണീരോടെ  നീ  നോക്കിയപ്പോള്‍
ഇല്ലായിരുന്നു  ... നൈരാശ്യം !!
പകച്ചു  നിന്ന  നിമിഷങ്ങള്‍  മാത്രം ...
എന്നിട്ടും !!
ഫേസ്  ബുക്കിലെ  നിന്റെ കല്യാണ  ഫോട്ടോയില്‍  നീ  കമന്റ്‌  എഴുതി ,
' ഏഴ്  ജന്മവും  എനിക്ക്  നിങ്ങളുടെ  ഭാര്യായാല്‍  മതിയെന്ന് '???

Sunday, 11 September 2011

മിഥ്യ


 ഞാന്‍ ഇന്നലെ വിവാഹിതനായി .
സ്നേഹം, ഞാനതറിഞ്ഞു. 
അവളുടെ സുന്ദരമായ മനസ്സായിരുന്നു .
ആരൊക്കെയോ ഞങ്ങളുടെ ചുറ്റുമിരുന്നു .
അവളെന്നെ നോക്കി ചിരിച്ചു 
 ഞാനും  അവളെ തന്നെ നോക്കി
കാരണം അവള്‍ക് മുഖം ഇല്ലായിരുന്നു ...